സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശം പകര്‍ന്ന് ‘സന്തോഷാരവം’  വിളംമ്പര ജാഥക്ക് ജില്ലയില്‍ പ്രൗഢഗംഭീര തുടക്കം. ഇന്നലെ (മാര്‍ച്ച് 30) രാവിലെ ഒന്‍പതിന് മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ താരം കെ.ടി. ചാക്കോ വിളംബര ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനായ ചടങ്ങില്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളെ ആദരിച്ചു. മലപ്പുറം മേഖലാ ഷൂട്ടൗട്ടുകളുടെ ഉദ്ഘാടനം ഇന്ത്യന്‍ താരം മഷ്ഹൂര്‍ ഷരീഫ് നിര്‍വഹിച്ചു. മുന്‍ ഇന്ത്യന്‍ താരം യു.ഷറഫലി, കായിക സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. അബ്ദുല്‍ ഹക്കീം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ്  പ്രസിഡന്റ് വി.പി. അനില്‍ കുമാര്‍, സെക്രട്ടറി എച്ച്.പി അബ്ദുല്‍ മഹ്റൂഫ് , എക്സിക്യൂട്ടീവ് അംഗം ഹൃഷികേഷ് കുമാര്‍, മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് ഒ. സഹദേവന്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം അഡ്വ. ടോം കെ. തോമസ്, കൗണ്‍സിലര്‍ ഷബീര്‍, ഡെപ്യൂട്ടി കമാന്റന്റ് ശ്രീനിവാസ്, അസിസ്റ്റന്റ് കമാന്റന്റ് ഹബീബ് റഹ്‌മാന്‍, കെ.എഫ്.എ പ്രതിനിധി മുഹമ്മദ് സലീം, ഓള്‍ഡ് ഫുട്ബോള്‍ പ്ലേയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പുതുശ്ശേരി കുഞ്ഞിമുഹമ്മദ്, സൂപ്പര്‍ അഷ്റഫ്, നഗരസഭാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ലത്തീഫ് പറമ്പന്‍ തുടങ്ങിയര്‍ സംസാരിച്ചു.സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സി. സുരേഷ് നന്ദിയും പറഞ്ഞു. വിവിധ സ്വീകരണ സ്ഥലങ്ങളില്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളെ ആദരിക്കും. വിളംബര ജാഥ ഇന്ന് (മാര്‍ച്ച് 31) താനൂര്‍ നിന്ന് ആരംഭിച്ച് ചെമ്മാട്, അത്താണിക്കല്‍, വേങ്ങര, കൊണ്ടോട്ടി എന്നിവിടങ്ങളിലൂടെ പര്യടനം പൂര്‍ത്തിയാക്കി വൈകീട്ട് 5.30 ന് അരീക്കോട് സമാപിക്കും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിളംബര ജാഥ ഏപ്രില്‍ ഒന്നിന്  വൈകീട്ട് 5.30 ന് മഞ്ചേരിയിലാണ് സമാപിക്കുക.