About Us
District Sports Council Malappuram
മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍

1970 ലാണ് മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നിലവില്‍ വന്നത്. ജില്ലയില്‍ സ്പോര്‍ട്സ് അസോസിയേഷനുകള്‍ രൂപീകരിക്കുന്നതിലും, അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ജില്ലയില്‍ ജില്ലാ സംസ്ഥാന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് ആവശ്യമായ സഹകരണങ്ങള്‍ നല്‍കി ജില്ലയെ കായിക രംഗത്തേക്ക് കൊണ്ടു വന്നു. ആരംഭകാലത്ത് പരിശീലകരെ പറഞ്ഞയച്ച് ക്ലബ്ബുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിംഗ് ക്യാമ്പുകൾ സംഘടിപ്പിച്ച് ജനങ്ങളില്‍ കായിക അവബോധം വളര്‍ത്തിയെടുക്കുന്നതിന് നടപടികള്‍ ചെയ്തുവന്നു.

തുടര്‍ന്ന് അതാത് കാലങ്ങളില്‍ വന്ന കമ്മിറ്റികള്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നു. ഇൻഡോർ സ്റ്റേഡിയം സ്ഥാപിച്ചതും ആയതില്‍ മള്‍ട്ടി ജിം സ്ഥാപിച്ചതും ഇതിന്‍റെ ഭാഗമായാണ്. പിന്നീട് 2008-2009 മുതല്‍ കോട്ടപ്പടി സ്റ്റേഡിയം പുനരുദ്ധാരണ പ്രവര്‍ത്തി ഇന്‍ഡോര്‍ സ്റ്റേഡിയം പുനരുദ്ധാരണ പ്രവര്‍ത്തി മഞ്ചേരിയിലെ സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മ്മാണ പ്രവര്‍ത്തി, പൊന്നാനിയിലെ ബിയ്യം കായല്‍ വാട്ടര്‍ സ്പോര്‍ട്സ് സെന്‍റര്‍, എം.ഇ.എസ് കോളേജ്, എം.എസ്.പി സ്കൂള്‍ ഇ.എം.ഇ.എ കോളേജ് എന്നീ സ്പോര്‍ട്സ് ഹോസ്റ്റലുകളും, മഞ്ചേരി, നിറമരുതൂര്‍ എന്നിവിടങ്ങളിലെ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളും സ്ഥാപിച്ചു. കൂടാതെ പരിശീലന പദ്ധതികളായി ഫുട്ബോളിന് 8 സ്കൂളുകളില്‍ വിഷന്‍ ഇന്ത്യ പദ്ധതി , ഫുട്ബോള്‍, ഖോഖോ, വോളീബോള്‍, റെസ്ലിംഗ് എന്നിവ വള്ളിക്കുന്ന്, താഴെക്കോട് എന്നിവിടങ്ങളില്‍ റൂറല്‍ പരിശീലന കേന്ദ്രം , മഞ്ചേരി, ചെമ്മാന്‍കടവ്, തിരുനാവായ എന്നിവിടങ്ങളില്‍ ബാസ്ക്കറ്റ്ബോള്‍ ടേബിള്‍ ടെന്നീസ്, ഹോക്കി, അത്‌ലറ്റിക്‌സ് എന്നിവക്ക് ഡേ ബോര്‍ഡിംഗ് പരിശീലന കേന്ദ്രങ്ങള്‍, എന്നിവ പിന്നീട് സ്ഥാപിക്കുകയുണ്ടായി.

കൂടാതെ പൈക്ക പദ്ധതി പ്രകാരവും, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മുഖേനയും, കായികയുവജന കാര്യാലയം മുഖേനയും വിവിധ പഞ്ചായത്തുകള്‍ക്കും സ്കൂളുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കുമായി സാമ്പത്തിക സഹായം നല്‍കിയും ജില്ലയില്‍ കായിക അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് തുക നല്‍കുവാന്‍ ഇത് വരെ സാധിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലും കായിക വകുപ്പ് ഡയറക്ടറുടെയും വിവിധ പദ്ധതിയും എല്ലാ വര്‍ഷവും നടത്തേണ്ടതായ പദ്ധതികളും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തി വരുന്നു.