Project
Our Prestigious Project
District Sports Complex & Football Academy Manjeri

Kottapadi Football Stadium Malappuram

Indira Priyadarshini Indoor Stadium
KIIFB PROJECTS
ജില്ലയില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് അഞ്ച് പദ്ധതികള്‍ നടപ്പാക്കുന്നതിന് ഭരണാനുമതി ലഭിച്ചു.
എടപ്പാള്‍ മിനിസ്റ്റേഡിയം
എടപ്പാള്‍ ഗവ.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മ്മിക്കുന്നതിന് 7.25 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതി ലഭിക്കുകയും തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ച് നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. സ്വഭാവിക പുല്‍തകിടിയോടു കൂടിയ ഫുട്ബോള്‍ ഗ്രൗണ്ടാണ് പ്രധാനം . ചുറ്റുവേലിയും ഇൻഡോർ പരിശീലനത്തിന് കോര്‍ട്ടുകളും മഴവെള്ളസംഭരണിയും സോളാര്‍ സംവിധാനവും ഒരുക്കുന്നുണ്ട്
നിലമ്പൂർ മിനിസ്റ്റേഡിയം
17.26 കോടി രൂപ ചെലവഴിച്ച് നിലന്പൂര്‍ മാനവേദന്‍ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ മിനിസ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി വരികയാണ്. സ്വാഭാവിക തകിടിയോടു കൂടിയ ഗ്രൗണ്ടിന് ചുറ്റും 8 ലൈന്‍ ഉള്‍പ്പെടുന്ന 400 മീറ്റര്‍ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കും പവിലിയന്‍ കെട്ടിടവും ഒരുക്കും .സ്റ്റേഡിയത്തിന് ചുറ്റുവേലി ,മഴവെള്ള സംഭരണി എന്നിവ ഉണ്ടായിരിക്കും.
താനൂര്‍ സ്റ്റേഡിയം
19.14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചും,ഫുട്ബോള്‍ ഗ്രൗണ്ട്,ആധുനിക സൗകര്യങ്ങളോടു കൂടിയ സ്വിമ്മിംഗ്പൂള്‍ ,വോളിബോള്‍ കോര്‍ട്ട് ,അത്‌ലറ്റിക് പരിശീലനത്തിനായി 100 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ലോംഗ്ജംമ്പ് പിറ്റുകള്‍ എന്നിവ ഒരുക്കുന്നതാണ്. സ്റ്റേഡിയത്തിലേക്കുള്ള നടപ്പാത നവീകരണവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലമ്പൂർ മിനിസ്റ്റേഡിയം
17.26 കോടി രൂപ ചെലവഴിച്ച് നിലന്പൂര്‍ മാനവേദന്‍ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ മിനിസ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി വരികയാണ്. സ്വാഭാവിക തകിടിയോടു കൂടിയ ഗ്രൗണ്ടിന് ചുറ്റും 8 ലൈന്‍ ഉള്‍പ്പെടുന്ന 400 മീറ്റര്‍ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കും പവിലിയന്‍ കെട്ടിടവും ഒരുക്കും .സ്റ്റേഡിയത്തിന് ചുറ്റുവേലി ,മഴവെള്ള സംഭരണി എന്നിവ ഉണ്ടായിരിക്കും.
പൊന്നാനി നിളാതീരം അക്വാട്ടിക് സ്പോര്‍ട്സ് കോംപ്ലക്സ് ,പൊന്നാനി
ഭരണാനുമതി 12.77 കോടി രൂപ ,പൊന്നാനി ഈശ്വരമംഗലത്താണ് അക്വാട്ടിക് കോംപ്ലക്സ് നിര്‍മ്മിക്കുന്നത് അംഗീകാരം ലഭിച്ചു. കിഫ്ബി ബോര്‍ഡ് അനുമതി നല്‍കുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു.
പി.മൊയ്തീന്‍കുട്ടി മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സ്
4.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു പുറമെ അന്തരാഷ്ട്ര നിലവാരമുള്ള നീന്തല്‍ കുളവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നുണ്ട്. അന്തരിച്ച അന്തര്‍ദേശീയ ഫുട്ബോള്‍ താരം പി.മൊയ്തീന്‍കുട്ടിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനാണ് ഈ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.
OTHER PROJECTS