District Sports Complex & Football Academy Manjeri

Our Prestigious Project

മലപ്പുറം ജില്ലാസ്പോര്‍ട്സ് കോംപ്ലക്സ് & ഫുട്ബോള്‍ അക്കാദമി-പയ്യനാട്,മഞ്ചേരി.

മലപ്പുറം ജില്ലയുടെ കായിക വികസനരംഗത്തെ നാഴിക കല്ലാണ് മലപ്പുറം ജില്ലാസ്പോര്‍ട്സ് കോംപ്ലക്സ് & ഫുട്ബോള്‍ അക്കാദമി പയ്യനാട്, മഞ്ചേരി.ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ,വിദ്യാഭ്യാസ സ്ഥാപനങ്ങളും കായിക സംഘടനകളും ജനപ്രതിനിധികളുമെല്ലാം ഇതിന്‍റെ വികസനത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

മഞ്ചേരി നഗരസഭ 25 ഏക്കര്‍ ഭൂമി ജില്ലാസ്പോര്‍ട്സ് കോംപ്ലക്സ് & ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുന്നതിന് കേരള സര്‍ക്കാര്‍ കായിക വകുപ്പിന് കൈമാറുന്നതോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്

.സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അന്നത്തെ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ചെയര്‍മാനും സ്പോര്‍ട്സ് വകുപ്പ് മന്ത്രി ശ്രീ.എം.വിജയകുമാര്‍ വൈസ് ചെയര്‍മാനും മലപ്പുറം ജില്ലാ കലക്ടര്‍ ജനറല്‍ കണ്‍വീനറും ജില്ലാസ്പോര്‍ട്സ് പ്രസിഡണ്ട് കണ്‍വീനറും ആയ ഒരു കമ്മിറ്റി രൂപീകരിക്കുകയും ജില്ലാസ്പോര്‍ട്സ് കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.ജില്ലാസ്പോര്‍ട്സ് കൗണഅസില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 51.5 കോടി രൂപയായിരുന്നു ആകെ ചെലവ്.

ജില്ലാസ്പോര്‍ട്സ് കോംപ്ലക്സ് &ഫുട്ബോള്‍ സ്റ്റേഡിയം-ഒന്നാം ഘട്ടം

ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സ് &ഫുട്ബോള്‍ സ്റ്റേഡിയം ഒന്നാം ഘട്ട പ്രവര്‍ത്തനത്തിന് 145293262 രൂപയുടെ അനുമതിയാണ് ലഭിച്ചത്.ഇതില്‍ 400 മീറ്റര്‍ അത്ലറ്റിക്സ് ട്രാക്ക് ,ഫുട്ബോള്‍ ടര്‍ഫ് ഗ്രൗണ്ട്,ഗ്യാലറി ,ഡ്രെയിനേജ്,ഫ്ളഡ് ലൈറ്റ്,സിവില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍,ഡ്രെയിനേജ് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍,പവിലിയന്‍ ,വെള്ള സൈകര്യം എന്നിവ ഉള്‍പ്പെടുന്നു.2010 ജൂണ്‍ 12 നാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ജില്ലാസ്പോര്‍ട്സ് കോംപ്ലക്സിലെ ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് നിര്‍മ്മാണത്തിന് സ്റ്റേഡിയത്തില്‍ 1.3.2016 ന് 4,01,30,261/- രൂപ കേരള സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

– 2017 ലെ കടുത്ത വരള്‍ച്ച കാരണം നശിച്ച നാച്യുറല്‍ ടര്‍ഫ് റിപ്പയര്‍ ചെയ്യുന്നതിന് കേരള സര്‍ക്കാര്‍ സ്പോര്‍ട്സ് &യുവജന കാര്യവകുപ്പ് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
– ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സിലെ ബൗയ്സ്,ഗേള്‍സ് ഹോസ്റ്റലുകള്‍,ഡൈനിംഗ് ഹാള്‍,ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്,ലോങ് ജമ്പ് പീറ്റ്,കബഡി കോര്‍ട്ട് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് കേരള സര്‍ക്കാര്‍ കായിക യുവജന കാര്യവകുപ്പ് 76,29,864/- രൂപ അനുവദിച്ചിട്ടുണ്ട്.

ഭാവി വികസനം:-
ജില്ലാസ്പോര്‍ട്സ് കോംപ്ലക്സിന്‍റെ ഒന്നാം ഘട്ടം മാത്രമെ നിലവില്‍ ആരംഭിച്ചിട്ടുണ്ട്.കോംപ്ലക്സിന്‍റെ പൂര്‍ത്തികരണം എന്നത് ജില്ലയെ സംബന്ധിച്ചടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്.400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കല്‍ പ്രാക്ടീസ് ഗ്രൗണ്ട്,മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം,സ്വിമ്മിംഗ് പൂള്‍ തുടങ്ങിയവ പൂര്‍ത്തീകരിക്കേണ്ടതാണ്.

നിലവില്‍ താഴെ പറയുന്ന കമ്മിറ്റിയുടെ കീഴിലാണ് ജില്ലാസ്പോര്‍ട്സ് കോംപ്ലക്സിന്‍റെ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്.

Project Gallery