സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശം പകർന്ന ‘സന്തോഷാരവം’ വിളംബര ജാഥയുടെ ആദ്യ ദിനം തിരൂരിൽ സമാപിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ നിന്ന് രാവിലെ ആരംഭിച്ച വിളംബര ജാഥ കോട്ടക്കൽ, വളാഞ്ചേരി,എടപ്പാള്‍, പൊന്നാനി, കൂട്ടായി വാടിക്കല്‍ എന്നിവിടങ്ങളിൽ പര്യടനം നടത്തിയാണ് വൈകിട്ടോടെ തിരൂരിലെ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തിയത്. വിളംബര ജാഥയോടനുബന്ധിച്ച് എല്ലാ കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്കായി ഷൂട്ടൗട്ട് മത്സരങ്ങളും ഗോളടിച്ചവർക്ക് സമ്മാനങ്ങളും നൽകി.
പരിപാടിയിൽ മുൻ കേരള ടീം ക്യാപ്റ്റനും സന്തോഷ് ട്രോഫി താരവുമായിരുന്ന ഉസ്മാൻ കണ്ണന്തളിയെ മുന്‍ ഇന്ത്യന്‍ താരം കെ.ടി. ചാക്കോ ആദരിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു സൈനുദ്ധീൻ പരിപാടി ഉദ്ഘാടനം ചെയ്തു. തിരൂർ നഗരസഭ വൈസ് ചെയർമാൻ പി. രാമൻകുട്ടി അധ്യക്ഷനായി.
സന്തോഷാരവം വിളംബര ജാഥയുടെ കോട്ടക്കല്‍ മേഖല ഉദ്ഘാടനം ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. നിര്‍വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു.തിലകന്‍ അധ്യക്ഷത വഹിച്ചു. വളാഞ്ചേരി മേഖല ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഷ്റഫ്, എടപ്പാള്‍ മേഖലാ ഡോ.കെ.ടി. ജലീല്‍ എം.എല്‍.എ, പൊന്നാനി മേഖലാ ഉദ്ഘാടനം നഗരസഭാ ശിവദാസ് അറ്റുപുറം, കൂട്ടായി വാടിക്കല്‍ മേഖല ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ താരം കെ.ടി. ചാക്കോ തുടങ്ങിയവര്‍ നിര്‍വഹിച്ചു.
തിരൂരിൽ നടന്ന സമാപന പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ. എസ് ഗിരീഷ്, കെ.കെ. അബ്ദുൽ സലാം, കൗൺസിലർമാരായ കെ.അബൂബക്കർ, കെ.പി. റംല, പി.ഷാനവാസ്, ഇ.പി ഹാരിസ്, പി.മിർഷാദ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എച്ച്.പി മെഹ്റൂഫ്, ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി ഹൃഷികേഷ്, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി. എ ബാവ, വി.പി മുഹമ്മദ് കാസിം, പിമ്പുറത്ത് ശ്രീനിവാസൻ, അഡ്വ. കെ ഹംസ എന്നിവർ പങ്കെടുത്തു.