സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നം നാളെ (മാര്‍ച്ച് 13) പ്രകാശനം ചെയ്യും. മലപ്പുറം കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ രാവിലെ 9.30 ന് നടക്കുന്ന പരിപാടിയില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്യും. ഭാഗ്യ ചിഹ്നം രൂപകല്‍പന ചെയ്തയാള്‍ക്ക് 50,000 രൂപയാണ് പാരേേിതാഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ ജനപ്രധിനിധികള്‍, മലപ്പുറം ജില്ലാകലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗസില്‍ ഭാരവാഹികള്‍, ജില്ലാഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍, കായിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.