സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശമാകാന്‍ ‘സന്തോഷാരവം’ ജില്ലാതല വിളംബര ജാഥ മാര്‍ച്ച് 30, 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ ജില്ലയില്‍ ഉടനീളം പര്യടനം നടത്തും. 30ന്  രാവിലെ ഒന്‍പതിന് മലപ്പുറം ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന സന്തോഷാരവം വിളംബരജാഥ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഫ്ളാഗ് ഓഫ് ചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, മറ്റു ജനപ്രതിനിധികള്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, കായിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിളംബര ജാഥയ്ക്ക് ഊര്‍ജം പകരാന്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ കെ.ടി. ചാക്കോ, ആസിഫ് സഹീര്‍, സുശാന്ത് മാത്യു, കുരികേശ് മാത്യു തുടങ്ങിയ താരങ്ങളും ജില്ലയില്‍ പര്യടനം നടത്തും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിളംബര ജാഥ ഏപ്രില്‍ ഒന്നിന് മഞ്ചേരിയില്‍ അവസാനിക്കും.  വിവിധ സ്വീകരണ സ്ഥലങ്ങളില്‍ എം.എല്‍.എമാരും മറ്റു ജനപ്രതിനിധികളും കായിക താരങ്ങളും പങ്കെടുക്കും.

വിളംബര ജാഥയില്‍ വിവിധ സ്ഥലങ്ങളില്‍ ബഹുജനങ്ങള്‍ക്കായി ഷൂട്ടൗട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കും. വിജയികള്‍ക്ക് അതേ സ്ഥലത്തുവച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. അതത് സ്വീകരണ സ്ഥലങ്ങളില്‍ മുന്‍ സന്തോഷ് ട്രോഫിതാരങ്ങളെ ആദരിക്കും. സന്തോഷ് ട്രോഫിക്ക് ഊര്‍ജം പകരാന്‍ ജാഥക്കൊപ്പം സെല്‍ഫി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. സെല്‍ഫി എടുക്കുന്നവര്‍ സന്തോഷ് ട്രോഫിയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയയില്‍ I#cheer4santoshtrophy, @75th Santosh Trophy Kerala 2022 എന്ന പേജിലേക്ക് ടാഗ് ചെയ്യണം.

വിളംബര ജാഥ സ്വീകരണ സ്ഥലങ്ങള്‍

മാര്‍ച്ച് 30-രാവിലെ ഒന്‍പത്-മലപ്പുറം ടൗണ്‍ഹാള്‍,  10.30  -കോട്ടക്കല്‍, ഉച്ചയ്ക്ക് 12.00- വളാഞ്ചേരി, വൈകീട്ട് മൂന്നിന്- എടപ്പാള്‍, നാലിന്- പൊന്നാനി, 4.45  – കൂട്ടായി വാടിക്കല്‍, 5.30- തിരൂര്‍

മാര്‍ച്ച് 31-രാവിലെ ഒന്‍പത്- താനൂര്‍, 10.30- ചെമ്മാട്, 12.00- അത്താണിക്കല്‍, വൈകീട്ട് 3.30- വേങ്ങര, 4.30- കൊണ്ടോട്ടി,  5.30- അരീക്കോട്.
     
ഏപ്രില്‍ ഒന്ന്- രാവിലെ ഒന്‍പത്-നിലമ്പൂര്‍, 10.30-വണ്ടൂര്‍,  12.00- പെരിന്തല്‍മണ്ണ, 3.30-മങ്കട, 5.00-മഞ്ചേരി.