ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ സീനിയര്‍, യൂത്ത് വിഭാഗത്തില്‍ ഇ.എം.ഇ.എ കോളേജ് കോണ്ടോട്ടിയും ജൂനിയര്‍ വിഭാഗത്തില്‍ വി.വി.സി. വല്ലിയോറ വോളിബോള്‍ ക്ലബും സബ് ജൂനിയര്‍ വിഭാഗത്തില്‍ വോളി ക്ലബ് വള്ളിക്കുന്നും ചാമ്പ്യന്‍മാര്‍. പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭഗത്തില്‍ റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്ന് ചാമ്പ്യന്‍മാരായി.
സീനിയര്‍ വിഭാഗം ഫൈനലില്‍ ഏകപക്ഷീയമായി എന്‍.വൈ.സി. അരിമ്പ്രയെയാണ് ഇ.എം.ഇ.എ. കോളേജ് പരാജയപ്പെടുത്തിയത്. റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്നാണ് മൂന്നാമത്. ആണ്‍കുട്ടികളുടെ യൂത്ത് വിഭാഗത്തില്‍ റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്നിനെ പരാജയപ്പെടുത്തിയാണ് ഇ.എം.ഇ.എ കോളേജ് കിരീടം ചൂടിയത്. എന്‍.ഇ.സി.ടി. എച്ച്.എസ്.എസ് മൂന്നാം സ്ഥാനം നേടി. ജൂനിയര്‍ വിഭാഗത്തില്‍ റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്ന് എ ടീം രണ്ടും റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്ന് ബി ടീം മൂന്നും സ്ഥാനം കരസ്ഥമാക്കി. സബ്ജൂനിയര്‍ വിഭാഗത്തില്‍ റൂറല്‍ കോച്ചിങ് സെന്‍ഡര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ കാസ്‌ക് പറമ്പില്‍ പീടിക (കെ.എ.എസ്.എ.കെ) മൂന്നാം സ്ഥാനം നേടി. പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ എ.എസ്.എം.എച്ച്.എസ് വെള്ളിയംചേരിയെ പരാജയപ്പെടുത്തിയാണ് റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്ന് ചാമ്പ്യന്‍മാരായത്.