സംസ്ഥാന സ്‌പോര്ട്‌സ് കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന ജില്ലാ മിനിവോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസാന തിയ്യതി ജനുവരി 5 ന്. മലപ്പുറം ജില്ലയില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള അംഗീകൃത സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കും, പുതുതായി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ താല്‍പര്യമുള്ള അഗീകൃത സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ഈ മത്സരത്തിലെ സര്‍ട്ടിഫിക്കറ്റുകളായിരിക്കും കായിക താരങ്ങള്‍ക്ക് ഗ്രേസ്മാര്‍ക്കുകള്‍ക്കും മറ്റു ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക. 2008 ജനുവരി 1 നോ അതിന് ശേഷമോ ജനിച്ച ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി 5 ന് നാല് മണിക്ക് മുമ്പായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ജനന സര്‍ട്ടിഫിക്കേറ്റിന്റെ കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം നേരിട്ടോ സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം – 676505 എന്ന വിലാസത്തിലോ സമര്‍പ്പിക്കേണ്ടതാണ്.