സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു. ഗ്രൗണ്ട് & എക്യുപ്‌മെന്റ് കമ്മിറ്റി, ടെക്‌നിക്കല്‍ കമ്മിറ്റി, റിസപ്ഷന്‍ കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി എന്നിവയാണ് ഇന്നലെ (ഞായറാഴ്ച) ചേര്‍ന്നത്.
ഗ്രൗണ്ട് & എക്യുപ്‌മെന്റ് കമ്മിറ്റി, ടെക്‌നിക്കല്‍ കമ്മിറ്റി എന്നിവ സംയുക്തമായിയാണ് ഇന്നലെ (ഞായര്‍) യോഗം ചേര്‍ന്നത്. മത്സരങ്ങളുടെ രണ്ട് വേദിയും പരിശോധിച്ച എ.ഐ.എഫ്.എഫ് സംഘം തൃപ്തി അറിയിച്ചതോടെ പരിശീലന ഗ്രൗണ്ടുകളുടെ അറ്റകുറ്റ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടതുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവയ്ക്ക് പുറമെ അഞ്ച് പരിശീലന ഗ്രൗണ്ടുകളായ യൂണിവേഴ്‌സിറ്റിയിലെ രണ്ട് ഗ്രൗണ്ടുകള്‍, എടവണ്ണ സീതിഹാജി സ്റ്റേഡിയം, നിലമ്പൂര്‍ പോലീസ് ഗ്രൗണ്ട് & മാനവേദന്‍ ഗ്രൗണ്ട് എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍ക്കാന്‍ രണ്ട് പേരെ വീതം ചുമതലപ്പെടുത്തി. മത്സരവേദികളിലേക്ക് ആവശ്യമായ എ.ഐ.എഫ്.എഫ്. നിര്‍ദേശിച്ചിട്ടുള്ള എക്യുപ്‌മെന്റുകളുടെ ലിസ്റ്റ് വാങ്ങുന്നതിനുള്ള നിര്‍ദേശവും നല്‍കിയതായി കമ്മിറ്റിയില്‍ അറിയിച്ചു.
ഗ്രൗണ്ട് & എക്യുപ്‌മെന്റ് കമ്മിറ്റി, ടെക്‌നിക്കല്‍ കമ്മിറ്റി എന്നീ യോഗത്തിന് ശേഷം നടന്ന റിസപ്ഷന്‍ യോഗത്തില്‍ മത്സരത്തിന് എത്തുന്ന താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും എയര്‍പോര്‍ട്ട് / റെയില്‍വേ സ്‌റ്റേഷന്‍ / ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍ക്കാന്‍ തീരുമാനിച്ചു. സ്വീകരണത്തോടൊപ്പം കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാനും പ്രാഥമികമായി കമ്മിറ്റി തീരുമാനിച്ചു. അതോടൊപ്പം മത്സരം കാണാനെത്തുന്ന വി.വി.ഐ.പി, വി.ഐ.പി. ഗസ്റ്റുകളെ അതാത് സ്റ്റേഡിയങ്ങളില്‍ സ്വീകരിക്കാനും കമ്മിറ്റി തീരുമാനിച്ചു.
പ്രോഗ്രാം കമ്മിറ്റി യോഗത്തില്‍ സന്തോഷാരവം വിളംബര ജാഥയും ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന സമാപന ചടങ്ങുകളും ചര്‍ച്ച ചെയ്തു. പരിപാടികളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ വിവിധ ആളുകളെ നിയോഗിച്ചു.
യോഗത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈ. പ്രസിഡന്റ്, വി.പി. അനില്‍, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു ഷറഫലി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുറ്റീവ് അംഗങ്ങളായ സി. സുരേഷ്, കെ. മനോഹരകുമാര്‍, ഹൃഷിക്കേഷ് കുമാര്‍, കെ.എ. അബ്ദുല്‍ നാസര്‍, അഡ്വ. ബീന ജോസഫ് (വൈ. ചെയര്‍പേഴ്‌സണ്‍, മഞ്ചേരി നഗരസഭ, സജിത്ത് ബാബു (പ്രതിപക്ഷ നേതാവ്, മഞ്ചേരി നഗരസഭ), അബ്ദുല്‍ നാസര്‍ ടി.എം(ചെയര്‍മാന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി മഞ്ചേരി നഗരസഭ), അബ്ഗുല്‍ റഹീം (കൗണ്‍സിലര്‍), യു. തിലകന്‍ (പ്രസിഡന്റ്, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍), പി.കെ. ഷംസുദ്ദീന്‍, ഡോ. സക്കീര്‍ ഹുസൈന്‍ (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ഡോ. സുധീര്‍ കുമാര്‍ (കണ്‍വീനര്‍ ടെക്‌നിക്കല്‍ കമ്മിറ്റി), അഡ്വ. ടോം കെ തോമസ്, മറ്റു കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.