സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച സന്തോഷാരവം വിളംബര ജാഥക്ക് അതിഗംഭീര സ്വീകരണങ്ങള്‍. രണ്ടാം ദിനം രാവിലെ ഒൻപതിന് താനൂരില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ കുരികേശ് മാത്യൂ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ഹൃഷിക്കോശ് കുമാര്‍ അധ്യക്ഷത വഹിച്ചു. താനൂരില്‍ പര്യടനം നടത്തിയ ശേഷം ജാഥ 10.30 യോടെ ചെമ്മാടെത്തി. ചെമ്മാട് നടന്ന സ്വീകരണ പരിപാടി മുന്‍സിപ്പൽ ചെയര്‍മാന്‍ കെ.പി. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വള്ളികുന്ന് അത്താണിക്കല്‍ മേഖല സ്വീകരണപരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് കോട്ടാശേരി അധ്യക്ഷനായി.
വള്ളിക്കുന്ന് അത്താണിക്കലില്‍ പര്യടനം നടത്തിയ ശേഷം 3.30 ന് വേങ്ങരയെത്തിയ വിളംബര ജാഥക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. സ്വീകരണപരിപാടി കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍ അധ്യക്ഷനായി. 4.30 ന് വിളംബര ജാഥ കൊണ്ടോട്ടിയിലെത്തി. കൊണ്ടോട്ടി മേഖല സ്വീകരണ പരിപാടി ടി.വി. ഇബ്രാഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പൽ ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് സുഹ്‌റാബി അധ്യക്ഷത വഹിച്ചു.
കൊണ്ടോട്ടിയില്‍ നിന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വിളംബര ജാഥ 5.30 യോടെ അരീക്കോടെത്തി. അരീക്കോട്ടെ പഴയകാല താരങ്ങളുടെ നേതൃത്വത്തില്‍ ജാഥയ്ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി. അബ്ദു ഹാജി വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അരീക്കോട്ടേയും പരിസരപ്രദേശങ്ങളിലെയും 24 സന്തോഷ് ട്രോഫി താരങ്ങളെ ആദരിച്ചു. പിന്നീട് നടന്ന ഷൂട്ടൗട്ട് മത്സരത്തില്‍ അരീക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും നിരവധി പഴയകാല താരങ്ങളും അക്കാദമിയിലെ കുട്ടികളും പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു. അരീക്കോട് നടന്ന സമാപന പരിപാടിയിൽ കെ.എഫ്എ സംസ്ഥാന വൈസ് പ്രസിഡന്റ് കാഞ്ഞിരാല അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. കാവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജമീല ബാബു,സി സുഹ്ദ് മാസ്റ്റര്‍, നൗഷിര്‍ കല്ലട,മുന്‍ കേരള ക്യാപ്റ്റന്‍ കുരികേശ് മാത്യു, മുന്‍ എം.എസ്.പി കമാന്‍ഡ് യൂ ഷറഫലി,എം.എസ്.പി അസിസ്റ്റന്റ് കമന്റ് ഹബീബ് റഹ്‌മാന്‍.മുന്‍ അസിസ്റ്റന്റ് കമന്റ് സകീര്‍,ഡി.എഫ്.എ എക്‌സിക്യൂട്ടീവ് അംഗം എന്‍ അബ്ദുല്‍ സലാം ,നാസര്‍ മഞ്ചേരി, മനോജ്,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂറ്റീവ് അംഗം ഹൃഷിക്കേഷ് കുമാര്‍,സിജി,സി ലത്തീഫ് , എ അബ്ദുല്‍ നാസര്‍,റഫീഖ് ഈപ്പന്‍, കെ.വി സൈനുല്‍ ആബിദ്, എന്നിവര്‍ പങ്കെടുത്തു. രണ്ടാം ദിനം അരീക്കോട് പഞ്ചായത്ത് ബാപ്പു സാഹിബ് സ്റ്റേഡിയത്തില്‍ സമാപിച്ചു.
 
 
മൂന്നാം ദിനമായ ഇന്നത്തെ (ഏപ്രിൽ 1) ജാഥ  രാവിലെ ഒൻപതിന്  നിലമ്പൂരില്‍ നിന്ന് ആരംഭിക്കും. നിലമ്പൂര്‍ സ്വീകരണ പരിപാടി പി.വി. അന്‍വര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 10.30 ന് ജാഥ വണ്ടൂരെത്തും. വണ്ടൂരിലെ സ്വീകരണ പരിപാടി അനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മൂന്നിന് പെരിന്തല്‍മണ്ണയും നാലിന് മങ്കടയും കടന്ന് 5.30 യോടെ വിളംബര ജാഥ മഞ്ചേരി സമാപിക്കും. സമാപന പരിപാടിയില്‍  യു.എ. ലത്തീഫ് എം.എല്‍.എ, ജില്ലാ കലക്ടര്‍ വി. ആർ പ്രേംകുമാര്‍, മുന്‍ സന്തോഷ് ട്രോഫി താരങ്ങള്‍, കായിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ജാഥ ഇന്ന്  അവസാനിക്കും.